“തന്നെ പുറത്തിരുത്തി ടീം പരാജയപ്പെട്ടാൽ ഒലെ മാത്രം ഉത്തരവാദി” – മാറ്റിച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിൽ തന്നെ ആദ്യ ഇലവനിൽ നിന്ന് തഴയുന്നതിന് ഉത്തരവാദി പരിശീലകൻ സോൾഷ്യാർ മാത്രമാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം മാറ്റിച്. സീസണിലെ ആദ്യ മൂന്ന് നാലു മത്സരങ്ങളിൽ തന്നെ ആദ്യ ഇലവനിൽ ഇറക്കണ്ട എന്നാണ് പരിശീലകൻ തീരുമാനിച്ചത്. അത് അദ്ദേഹത്തിന്റെ തീരുമാനം മാത്രമാണ്. താൻ തന്റെ ഏറ്റവും മികച്ച രീതിയിൽ പരിശീലനം നടത്തുന്നുണ്ട്. സോൾഷ്യാറിന്റെ തീരുമാനം തെറ്റാണെന്ന് അദ്ദേഹത്തെ മനസ്സിലാക്കി കൊടുക്കേണ്ടത് തന്റെ ആവശ്യമാണെന്നും മാറ്റിച് പറഞ്ഞു.

ഒലെയുടെ തീരുമാനം മാനിക്കുന്നു എന്നും മാറ്റിച് പറഞ്ഞു. കിരീടം നേടാൻ വേണ്ടിയാണ് ഒലെ ടീമിനെ ഇറക്കുന്നത്. അപ്പോൾ അദ്ദേഹം തന്നെ ടീമിന് പുറത്ത് ഇരുത്തി പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ഒലെയ്ക്ക് മാത്രമായിരിക്കും എന്നും മാറ്റിച് പറഞ്ഞു. അവസാന പത്തു വർഷമായി താൻ ഏതു ക്ലബുകളിലായാലും ഭൂരിഭാഗം മത്സരങ്ങളും കളിച്ച താരമാണ്. അങ്ങനെ അല്ലാതെ ആവുന്നത് തന്നെ ആശങ്കയിലാക്കുന്നു എന്നും മാറ്റിച് പറഞ്ഞു.