“ബയേണെതിരായ പരാജയം മറികടക്കാൻ ടീം ഒറ്റക്കെട്ടായി നിൽക്കണം”

Soccer Football - Champions League - Group B - Tottenham Hotspur v Bayern Munich - Tottenham Hotspur Stadium, London, Britain - October 1, 2019 Tottenham Hotspur's Son Heung-min and Erik Lamela look dejected after the match Action Images via Reuters/Paul Childs

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഏറ്റ പരാജയം വളരെ നിരാശ നൽകുന്നതാണ് എന്ന് ടോട്ടൻഹാം പരിശീലകൻ പോചടീനോ. ഇന്നലെ സ്വന്തം ഗ്രൗണ്ടിൽ വെച്ച് 7-2ന്റെ പരാജയമാണ് സ്പർസ് നേരിട്ടത്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഒരു ഇംഗ്ലീഷ് ടീമിന്റെ ഏറ്റവും വലിയ പരാജയമായിരുന്നു ഇത്. ഈ തോൽവി നിരാശ നൽകുന്നതാണെന്നും ഇത് മറികടക്കാൻ ടീം ഇപ്പോൾ ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടതെന്നും പോചടീനോ പറഞ്ഞു.

ടോട്ടൻഹാമിനു ബയേണിനും ഇന്നലെ ഒരേ പോലെയാണ് അവസരങ്ങൾ ലഭിച്ചത് എന്നും ബയേൺ ക്ലിനിക്കൽ ആയത് കൊണ്ടാണ് ഇത്ര ഗോൾ വീണത് എന്നും പൊചടീനോ പറഞ്ഞു. കളിയുടെ 83ആം മിനുട്ട് വരെ ടോട്ടൻഹാമും കളിയിൽ ഉണ്ടായിരുന്നു എന്നും പിന്നീട് ടീം കളി കൈവിട്ടെന്നും പോചടീനോ പറഞ്ഞു. ഈ സീസണെ വളരെ മോശം രീതിയിൽ തുടങ്ങിയ സ്പർസ് പരിശീലകനു മേൽ ഇപ്പോൾ വലിയ സമ്മർദ്ദമാണ് ഉള്ളത്.

Previous articleഗുണതിലകയ്ക്ക് സെഞ്ച്വറി, പാകിസ്താന് 298 റൺസ് വിജയ ലക്ഷ്യം
Next articleഫിറ്റ്നസ് പ്രശ്നങ്ങൾ തീരാതെ ബാഴ്‌സലോണ, ഫിർപ്പോയും പുറത്ത്