ലാ ലിഗ മത്സരങ്ങൾ അമേരിക്കയിൽ നടത്താനുള്ള ശ്രമത്തിനു തിരിച്ചടി. ലാ ലീഗ അമേരിക്കയിൽ നടത്താൻ കഴിയില്ലെന്ന് ഫിഫ വ്യക്തമാക്കി ഫിഫ രംഗത്തെത്തി. നേരത്തെ ജനുവരിയിൽ നടക്കുന്ന ജിറോണ – ബാഴ്സലോണ മത്സരം അമേരിക്കയിലെ മിയാമിയിൽ വെച്ച് നടത്താൻ ധാരണയായിരുന്നു. ലാ ലീഗയും അമേരിക്കൻ കമ്പനിയായ റെലെവെന്റ് ഗ്രൂപ്പും ഇത് സംബന്ധിച്ച് 15 വർഷത്തേക്കുള്ള കരാറിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
ഇത് പ്രകാരം സീസണിൽ ഒരു മത്സരം അമേരിക്കയിൽ വെച്ച് നടത്താൻ തീരുമാനം ആവുകയും ചെയ്തിരുന്നു. ഇതിനാണ് ഫിഫയുടെ തീരുമാനത്തോടെ കടുത്ത വെല്ലുവിളി നേരിട്ടിരിക്കുന്നത്. നേരത്തെ ലാ ലീഗയിലെ ക്ലബ്ബുകളും കളിക്കാരും ഈ നീക്കത്തിനിതിരെ രംഗത്തെത്തിയിരുന്നു. സ്പാനിഷ് ഫുട്ബോൾ അസോസിയേഷനും ഈ തീരുമാനത്തോടെ അനുകൂല നിലപാട് എടുത്തിരുന്നില്ല.
ലീഗ് മത്സരങ്ങൾ ആ ഫുട്ബോൾ അസോസിയേഷന്റെ പരിധിക്കുള്ളിൽ നടത്തണമെന്നാണ് ഫിഫയുടെ നിലപാട്. ഫിഫയുടെ ഈ നിലപാടിനെതിരെ സ്പോർട്സ് കേസുകൾ പരിഗണിക്കുന്ന കോർട്ട് ഓഫ് ആർബിട്രേഷനെ സമീപിക്കുമെന്ന് ലാ ലീഗ വ്യക്തമാക്കിയിട്ടുണ്ട്.