“ഗോട്സെ മികച്ച ക്ലബിൽ എത്തും എന്ന് പ്രതീക്ഷ, ഇനിയും ഒരുപാട് ഫുട്ബോൾ ബാക്കി”

- Advertisement -

ഡോർട്മുണ്ട് വിടും എന്ന് ഉറപ്പായ മരിയോ ഗോട്സെ മികച്ച ക്ലബുകളിൽ ഒന്നിൽ തന്നെ എത്തും എന്ന് പ്രതീക്ഷിക്കുന്നതായി ജർമ്മൻ ഇതിഹാസം ബാസ്റ്റിയൻ ഷെയിൻസ്റ്റൈഗർ. ഈ വർഷം കരാർ അവസാനിക്കുന്നതോടെ ഗോട്സെ ക്ലബ് വിടും എന്ന് ഡോർട്മുണ്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗോട്സെ എത്ര മികച്ച ടാലന്റ് ആണ് എന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന് ഡോർട്മുണ്ട് വിടേണ്ട സാഹചര്യം ഉണ്ട് എന്നതിൽ ഖേദമുണ്ട്. ഷെയിൻസ്റ്റൈഗർ പറഞ്ഞു.

ഗോട്സെ നല്ല ക്ലബിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ ക്ലബ് അല്ലായെങ്കിലും കൂടുതൽ സമയം അദ്ദേഹത്തിന് കളിക്കാൻ ആവുന്ന ക്ലബിൽ അദ്ദേഹം പോകണം. ബാസ്റ്റിയൻ പറഞ്ഞു. 27, 28 വയസ്സു മാത്രമെ ഗോട്സെയ്ക്ക് ആയിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഒരുപാട് ഫുട്ബോൾ അദ്ദേഹത്തിൽ ബാക്കിയുണ്ടെന്നും ബാസ്റ്റിയൻ പറയുന്നു.

Advertisement