എമേഴ്സണെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമം

- Advertisement -

റയൽ ബെറ്റിസിന്റെ റൈറ്റ് ബാക്കായ എമേഴ്സണെ സ്വന്തമാക്കാൻ ബാഴ്സലോണയുടെ ശ്രമം. സെമെഡോയെ ഈ സീസൺ അവസാനം വിറ്റ് എമേഴ്സണെ ടീമിൽ എത്തിക്കാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്. ബ്രസീലിയൻ യുവതാരമായ എമേഴ്സണു വേണ്ടി നിരവധി ക്ലബുകൾ ഇപ്പോൾ രംഗത്ത് ഉണ്ട്.

ഈ സീസൺ തുടക്കത്തിലാണ് എമേഴ്സൺ സ്പെയിനിൽ എത്തിയത്. കഴിഞ്ഞ സീസൺ വരെ‌ ബ്രസീലിയൻ ക്ലബായ അത്ലറ്റിക്കോ മിനേരോയിൽ ആയിരുന്നു എമേഴ്സൺ കളിച്ചിരുന്നത്. കഴിഞ്ഞ വർഷം ബ്രസീൽ ദേശീയ ടീമിനായി താരം അരങ്ങേറ്റം നടത്തിയിരുന്നു.

Advertisement