റയൽ മാഡ്രിഡിനാണ് ഇന്ന് കൂടുതൽ സമ്മർദ്ദം എന്ന് സാവി

Newsroom

Picsart 23 03 19 12 42 23 380

ലീഗിൽ ബാഴ്സലോണക്ക് പിറക ആയതു കൊണ്ട് തന്നെ ഇന്നെൽ ക്ലാസികോയിൽ കൂടുതൽ സമ്മർദ്ദം റയൽ മാഡ്രിഡിനു മുകളിൽ ആയിരിക്കും എന്ന് ബാഴ്സലോണ മാനേജർ സാവി. ബാഴ്സലോണക്ക് ഹോം ഗ്രൗണ്ട് ആയതു കൊണ്ട് വിജയിക്കണം എന്ന സമ്മർദ്ദം തീർച്ചയായും ഉണ്ട്. എന്നാൽ റയലിന് അവരുടെ ഇപ്പോഴത്തെ പോയിന്റ് ടേബിളിലെ സ്ഥിതി നോക്കിയാൽ അവർക്കാണ് കൂടുതൽ സമ്മർദ്ദം എന്ന് പറയേണ്ടി വരും. സാവി പറഞ്ഞു.

Picsart 23 03 19 12 42 33 151

“റയൽ മാഡ്രിഡ് പതിവിലും കൂടുതൽ അക്രമാസക്തമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഇത് ആരാധകർക്കും കാണികൾക്കും ഒരുപക്ഷെ നമുക്കും നല്ലതാണെന്ന് ഞാൻ കരുതുന്നു. പക്ഷേ കളിയിൽ ഞങ്ങൾ ആധിപത്യം സ്ഥാപിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു.” സാവി പറഞ്ഞു

“ഈയിടെയായി റയൽ മാഡ്രിഡ് മികച്ച പ്രകടനമാണ് നടത്തുന്നത്. പ്രത്യേകിച്ച് ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും. അതിനാൽ, റയൽ മാഡ്രിഡിനെതിരെ ജയിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, ”സാവി കൂട്ടിച്ചേർത്തു.

25 മത്സരങ്ങളിൽ നിന്ന് 65 പോയിന്റുമായി ബാഴ്‌സലോണ ലാ ലിഗ പട്ടികയിൽ ഒന്നാമതും റയൽ മാഡ്രിഡ് 25 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.