ഒഡീഷ എഫ് സിയുടെ ജേഴ്സി എത്തി

പുതിയ ഐ എസ് എൽ ക്ലബായ ഒഡീഷ എഫ് സി അവരുടെ പുതിയ ജേഴ്സി പുറത്തിറക്കി.
ഐ എസ് എൽ ക്ലബായ ഡെൽഹി ഡൈനാമോസ് പേര് മാറിയാണ് ഒഡീഷ എഫ് സി ആയത്. ഹോം ജേഴ്സിയും എവേ ജേഴ്സിയും ഇന്ന് ഒഡീഷയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് ക്ലബ് പുറത്തിറക്കിയത്. വെള്ളയും നീല നിറയുമുള്ള ഡിസൈനിൽ ആണ് ഹോം ജേഴ്സി.

നീല നിറത്തിലാണ് എവേ ജേഴ്സി. നേരത്തെ ഒഡീഷ എഫ് സി അവരുടെ ലോഗോയും പുറത്തിറക്കിയിരുന്നു. ഡെൽഹി വിട്ട് ഒഡീഷയിലേക്ക് വന്ന ക്ലബ് പേരും ലോഗോയും ഒപ്പം ജേഴ്സിയും പുതുതായി ഒരുക്കുമെന്ന് നേരത്തെ തന്നെ ക്ലബ് പറഞ്ഞിരുന്നു.

Previous articleതാൻ എല്ലാവരെയും പോലെ, പക്ഷെ വികാരങ്ങൾ നിയന്ത്രിക്കുന്നു: ധോണി
Next articleസീസണിലെ ആദ്യ എൽക്ലാസികോ ബാഴ്സലോണയിൽ നിന്ന് മാറ്റിയേക്കും