എദർ മിലിറ്റാവോക്ക് പരിക്ക്, എൽ ക്ലാസികോയ്ക്ക് ഉണ്ടാകില്ല

റയൽ മാഡ്രിഡിന്റെ ഡിഫൻഡർ ആയ എദർ മിലിറ്റാവോയ്ക്ക് പരിക്ക്. ബ്രസീൽ ദേശീയ ടീമിനൊപ്പം ഉണ്ടായിരുന്ന താരം ഹാം സ്ട്രിങ് ഇഞ്ച്വറി അനുഭവപ്പെട്ടതിനെ തുടർന്ന് മാഡ്രിഡിലേക്ക് തിരികെ വന്നു. നാളെ പുലർച്ചെ നടക്കുന്ന ഉറുഗ്വേക്ക് എതിരായ മത്സരത്തിൽ ബ്രസീലിനൊപ്പം താരം ഉണ്ടാകില്ല. ഹാം സ്ട്രിങ് ഇഞ്ച്വറി ആയതു കൊണ്ട് തന്നെ ഒരു മാസത്തോളം മിലിറ്റാവോ പുറത്ത് ഇരിക്കേണ്ടി വരും. റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപെട്ട മത്സരമായ എൽ ക്ലാസികോയിൽ താരം ഉണ്ടാകില്ല. ഷക്തറിന് എതിരായ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിലും താരം ഉണ്ടാവില്ല. റയൽ മാഡ്രിഡിന്റെ അറ്റാക്കിംഗ് താരം ഹസാർഡിനും ഈ ഇന്റർ നാഷണൽ ഇടവേളയിൽ പരിക്കേറ്റിരുന്നു.