അവസാന ക്വാളിഫൈയർ മത്സരത്തിൽ വിജയം നേടി കേരള യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ-ലീഗ് രണ്ടാം ഡിവിഷനിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ അര FCയെ ഒന്നിന് എതിരെ മൂന്ന് ഗോളുകൾക്കു പരാജയപ്പെടുത്താൻ കേരള യുണൈറ്റഡിനായി. ഇതോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തു യുണൈറ്റഡ് ഫിനിഷ് ചെയ്തു. രണ്ടു ജയവും , രണ്ടു തോൽവിയുമായി ആറു പോയിന്റാണ് കേരള യുണൈറ്റഡ് ഗ്രൂപ്പിൽ നേടിയത്. കഴിഞ്ഞ പരാജയത്തോടെ തന്നെ കേരള യുണൈറ്റഡ് ഐ-ലീഗ് ക്വാളിഫൈറിൽ നിന്നും പുറത്തായിരുന്നു.

അര FC കു എതിരെ 46, 52 ആം മിനിറ്റിൽ യുണൈറ്റഡിന്റെ നൈജീരിയൻ താരം ഫ്രാൻസിസ് ആണ് ഗോൾ നേടിയത്. 94 ആം മിനിറ്റിൽ മലയാളി താരം ഹാഫിസും ഗോൾ നേടി