എമ്പപ്പെയെ നിലനിർത്താൻ ആകുന്നതൊക്കെ ചെയ്യും

പി എസ് ജി വിടും എന്ന് കരുതുന്ന എമ്പപ്പയെ അത്ര എളുപ്പത്തിൽ പി എസ് ജി വിട്ടു നൽകില്ല. താരത്തെ സ്വന്തമാക്കാൻ ആയി തന്നാൽ ആവുന്നത് ഒക്കെ ചെയ്യും എന്ന് പി എസ് ജിയുടെ പരിശീലകൻ പോചടീനോ പറഞ്ഞു. എമ്പപ്പെ അദ്ദേഹത്തിന് ഉചിതം എന്ന് തോന്നുന്ന തീരുമാനം എടുക്കും‌. എന്നാൽ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ എമ്പപ്പെയെ എളുപ്പത്തിൽ വിട്ടു നൽകില്ല എന്നും താരത്തെ നിലനിർത്താൻ ക്ലബ് ശ്രമിക്കുക തന്നെ ചെയ്യും എന്നും പോചടീനോ പറഞ്ഞു.

“ഭാവിയിൽ എന്തും സംഭവിക്കാം, ഏതാനും മാസങ്ങൾക്ക് മുമ്പുള്ള അവസ്ഥ ഭാവിയിൽ മാറിയേക്കാം” പോചടീനോ പറഞ്ഞു. കഴിഞ്ഞ സമ്മറിൽ എമ്പപ്പെ ക്ലബ് വിടാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

“ഒരു ക്ലബ് എന്ന നിലയിൽ പിഎസ്ജിക്ക് തീർച്ചയായും അദ്ദേഹത്തെ അനുനയിപ്പിക്കാനും എമ്പപ്പെയ്ക്ക് സന്തോഷമാകുന്ന കാര്യങ്ങൾ ഒരുക്കാനും കഴിവും ഉണ്ട്, അദ്ദേഹത്തിന്റെ മനസ്സ് മാറ്റാനുള്ള സാധ്യതകൾ ബാക്കിയുണ്ട്.” പോചടീനോ പറഞ്ഞു.