ഡിയഗോ കോസ്റ്റക്ക് ശസ്ത്രക്രിയ, ഏറെ നാൾ പുറത്തിരിക്കേണ്ടി വരും

- Advertisement -

അത്ലറ്റികോ മാഡ്രിഡ് സ്‌ട്രൈക്കർ ഡിയേഗോ കോസ്റ്റ ശസ്ത്രക്രിയക്ക് വിധേയനായി. പരിക്കേറ്റ താരത്തിന് ഓപ്പറേഷൻ നടത്തിയതോടെ ചുരുങ്ങിയത് 3 മാസമെങ്കിലും പുറത്ത് ഇരിക്കേണ്ടി വരും. ഇനി ഫെബ്രുവരിയിൽ മാത്രമേ താരത്തിന്റെ സേവനം അത്ലറ്റിക്ക് ലഭിക്കാൻ സാധ്യത ഉള്ളത്.

31 വയസുകാരനായ കോസ്റ്റ ഈ സീസണിൽ കാര്യമായ പ്രകടനങ്ങൾ നടത്താനാകാതെ വിഷമിച്ചു നിൽക്കെയാണ് പരിക്ക് ഭീഷണി ആയത്. ഈ സീസണിൽ 11 ലീഗ് മത്സരങ്ങളിൽ നിന്ന് 2 ഗോൾ മാത്രമാണ് താരത്തിന് നേടാനായത്. ചാമ്പ്യൻസ് ലീഗിലും താരത്തിന്റെ പ്രകടനം വളരെ മോശം ആയിരുന്നു. പക്ഷെ ആൽവാരോ മൊറാത്ത മികച്ച ഫോമിലാണ് എന്നത് അതെറ്റിക്കോ പരിശീലകൻ ഡിയഗോ സിമയോണിക്ക് ആശ്വാസമാകും.

Advertisement