“ഗോകുലം കേരള എഫ് സി ആണ് ഐലീഗിലെ ഏറ്റവും കരുത്തർ” – മാൻസി

ഗോകുലം കേരള എഫ് സി ആണ് ഐ ലീഗിൽ ഈ സീസണിൽ ഏറ്റവും പേടിക്കേണ്ട ടീം എന്ന് ചെന്നൈ സിറ്റി സ്ട്രൈക്കർ മാൻസി. കഴിഞ്ഞ ഐ ലീഗ് സീസണിൽ ടോപ് സ്കോറർ ആയി ചെന്നൈ സിറ്റിക്ക് ലീഗ് കിരീടം നേടിക്കൊടുത്ത താരമാണ് മാൻസി. ദേശീയ മാധ്യമമായ ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഐലീഗിലെ ഏറ്റവും കരുത്തരായി താൻ കണക്കാക്കുന്നത് ഗോകുലത്തെ ആണെന്ന് മാൻസി പറഞ്ഞത്.

നേരത്തെ ഡ്യൂറണ്ട് കപ്പ് നേടുകയും ബംഗ്ലാദേശിൽ നടന്ന ഷെയ്ക് കമാൽ കപ്പിൽ ഗംഭീര പ്രകടനം നടത്താനും ഗോകുലം കേരള എഫ് സിക്ക് ആയിരുന്നു. ഇതാണ് ഗോകുലത്തെ കരുത്തരെന്ന് മാൻസി പറയാൻ കാരണം. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, റിയൽ കാശ്മീർ എന്നിവരും കപ്പ് അടിക്കാൻ ഫേവറിറ്റായവരിൽ ഉണ്ടെന്ന് മാൻസി പറഞ്ഞു. എങ്കിലും ചെന്നൈ സിറ്റി ലീഗ് നിലനിർത്തും എന്നും ക്യാപ്റ്റൻ കൂടിയായ തനിക്ക് ചെന്നൈ സിറ്റി ലീഗ് ചാമ്പ്യന്മാരാകുമെന്ന് ഉറപ്പാക്കേണ്ടത് ഉണ്ട് എന്നും സ്പാനിഷ് സ്ട്രൈക്കർ പറഞ്ഞു.