“ഡെംബലെയെ നിലനിർത്താൻ ആണ് താൻ ആഗ്രഹിക്കുന്നത്” – കോമാൻ

20210406 022937

ഇന്നലെ ബാഴ്സലോണയുടെ വിജയശില്പിയായി മാറിയ ഡെംബലെയെ ക്ലബിൽ തന്നെ നിലനിർത്താൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് പരിശീലകൻ കോമാൻ. താൻ ഡെംബലയുടെ പ്രകടനങ്ങളിൽ സന്തോഷവാൻ ആണ് താൻ ഡെംബലെയെ ഏറെ സ്നേഹിക്കുന്നു എന്നും കോമാൻ പറഞ്ഞു. പരിക്ക് കാരണം അവസാന രണ്ട് സീസണുകൾ ഡെംബലെയ്ക്ക് വളരെ കുറച്ച് മത്സരങ്ങൾ മാത്രമെ ബാഴ്സലോണക്ക് വേണ്ടി കളിക്കാൻ ആയിരുന്നുള്ളൂ.

എന്നാൽ ഈ സീസണിൽ മാച്ച് ഫിറ്റ്നെസ് വീണ്ടെടുത്ത ഡെംബലെ ബാഴ്സക്കായി നല്ല സംഭാവനകൾ ചെയ്യുന്നുണ്ട്. ഡെംബലക്ക് പുതിയ കരാർ ബാഴ്സലോണ വാഗ്ദാനം ചെയ്യും. കോമന്റെ മാത്രമല്ല ബാഴ്സലോണയുടെ പുതിയ പ്രസിഡന്റ് ലപോർടയുടെയും പ്രധാന താല്പര്യങ്ങളിൽ ഒന്നാണ് ഡെംബലെയെ നിലനിർത്തുക എന്നത്. ഡെംബലെയ്ക്ക് വേണ്ടി യൂറോപ്പിലെ വൻ ക്ലബുകൾ ശ്രമം തുടരുന്നതും ബാഴ്സലോണക്ക് ആശങ്ക നൽകുന്നുണ്ട്