ബാഴ്സലോണ താരം ഡെംബലെ വീണ്ടും പരിക്കേറ്റിരിക്കുകയാണ്. തോളിനാണ് പരിക്കേറ്റിരിക്കുന്നത്. എന്നാൽ പരിക്ക് സാരമുള്ളതല്ല. താരം ഇന്ന് ക്ലബിനൊപ്പം പരിശീലനം നടത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കീവിനെ നേരിടാനുള്ള ബാഴ്സലോണ സ്ക്വാഡിനൊപ്പം ഡെംബലെയും യാത്ര തിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരം കളിക്കുമോ എന്നത് നാളെ മാത്രമെ തീരുമാനിക്കുകയുള്ളൂ.
ദീർഘകാല പരിക്കുകൾ മാറി അടുത്തിടെ മാത്രമാണ് ഡെംബലെ ബാഴ്സലോണ ടീമിന്റെ ആദ്യ ഇലവന്റെ ഭാഗമായി തുടങ്ങിയത്. ഒരു പരിക്ക് കൂടെ വന്ന് പുറത്തിരുന്നാൽ അത് ഡെംബലെയുടെ ബാഴ്സലോണ കരിയറിനെ തന്നെ ബാധിക്കും. പികെ, സെർജി റൊബേർടൊ, അൻസു ഫതി തുടങ്ങി ബാഴ്സലോണ നിരയിൽ പ്രധാന താരങ്ങളൊക്കെയാണ് പരിക്കേറ്റ് പുറത്തിരിക്കുന്നത്.