ഡെമിറാലിനും പരിക്ക്, യുവന്റസിൽ സെന്റർ ബാക്കായി ഡിലിറ്റ് മാത്രം

20201123 163134
Credit: Twitter
- Advertisement -

യുവന്റസിന്റെ ഡിഫൻസിലെ പരിക്കുകൾ തുടരുന്നു. പുതുതായി യുവ സെന്റർ ബാക്ക് ഡെമിറാലിനാണ് പരിക്കേറ്റിരിക്കുന്നത്. താരം പരിക്ക് കാരണം രണ്ടാഴ്ച എങ്കിലും കളിക്കില്ല എന്നാണ് റിപ്പോർട്ടുകൾ. അവസാന മത്സരങ്ങളിൽ ഗംഭീര പ്രകടനം നടത്തിയ താരത്തിന് ഇന്നലെ പരിശീലനത്തിന് ഇടയിലാണ് പരിക്കേറ്റത്. താരത്തിന് നിർണായക മത്സരങ്ങൾ ആകും നഷ്ടമാവുക.

ഫെറങ്ക്വാരോസിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ബെനവെന്റോയ്ക്ക് എതിരായ സീരി എ മത്സരത്തിലും ഡെമിറാൽ ഉണ്ടാകില്ല. ഡൈനാമോ കീവിനെതിരായ മത്സരത്തിന് മുമ്പ് പരിക്ക് മാറും എന്നാണ് ക്ലബ് വിശ്വസിക്കുന്നത്. ഡെമിറാലിന്റെ അഭാവത്തിൽ മധ്യനിരതാരം മക്കെന്നി ഡിലിറ്റിനൊപ്പം സെന്റർ ബാക്കായി ഇറങ്ങിയേക്കും. ബൊണൂചി, കിയെല്ലിനി എന്നിവരൊക്കെ പരിക്കേറ്റ് പുറത്തായതിനാൽ ഡിലിറ്റ് മാത്രമാണ് ഇപ്പോൾ യുവന്റസ് നിരയിൽ ആരോഗ്യത്തോടെ ഉള്ള സെന്റർ ബാക്ക്

Advertisement