ഡെംബലെ ബാഴ്സലോണയിൽ കരാർ പുതുക്കാൻ തയ്യാർ, ഇനി തീരുമാനം ബാഴ്സലോണയുടെ കയ്യിൽ

Newsroom

ബാഴ്സലോണയുടെ കരാർ വാഗ്ദാനങ്ങൾ അവസാനം ഒസ്മൻ ഡെംബലെ അംഗീകരിച്ചു. ബാഴ്സലോണ മുന്നോട്ട് വെച്ച കരാർ തനിക്ക് ഒകെ ആണെന്നും ബാഴ്സലോണയിൽ തുടരാൻ താൻ തയ്യാറാണെന്നും ആണ് ഡെംബലെ അറിയിച്ചത്. ഇനി തീരുമാനം ബാഴ്സലോണയുടെ കയ്യിലാണ്. റാഫീഞ്ഞയെ വാങ്ങാൻ ശ്രമിക്കുന്ന ബാഴ്സലോണ ഡെംബലെയെ നിലനിർത്തണോ എന്ന് വീണ്ടും ആലോചിക്കും.

റാഫീഞ്ഞക്ക് ആയി ലീഡ്സുമായി ബാഴ്സലോണ ഇപ്പോഴും ചർച്ചകൾ നടത്തി കൊണ്ടിരിക്കുകയാണ്. സാവിക്ക് ഡെംബലയെ നിലനിർത്താൻ ആഗ്രഹം ഉണ്ട് എങ്കിലും ഡെംബലെ കരാർ ചർച്ചകളിൽ എടുത്ത നിലപാടുകൾ ക്ലബ് മാനേജ്മെന്റിൽ താരത്തിനെ നിലനിർത്തുന്നതിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. റാഫീഞ്ഞ വരികയാണെങ്കിൽ ഡെംബലെ പുതിയ ക്ലബ് നോക്കേണ്ടി വരും എന്ന് തന്നെയാണ് ഇപ്പോഴത്തെ സൂചനകൾ.