മാഞ്ചസ്റ്റർ സിറ്റി യുവതാരം ഇസ കബോറെ സതാമ്പ്ടണിലേക്ക്

Newsroom

20220708 233435
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റി യുവ ഡിഫൻഡർ ഇസ കബോറെ സതാംപ്ടണിലേക്ക് വരും. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ടീമായ ട്രോയിസിൽ ലോണിൽ ആയിരിക്കുമ്പോൾ നടത്തിയ നല്ല പ്രകടനങ്ങൾ ആണ് ഇസ കബോറയെ സതാമ്പ്ടൺ ശ്രദ്ധിക്കാൻ കാരണം.

2020-ൽ ബെൽജിയൻ ക്ലബ് കെവി മെച്ചെലനിൽ നിന്ന് ആണ് സിറ്റി കബോറെയെ സൈൻ ചെയ്‌തത്. താരം ഇതുവരെ സിറ്റിക്ക് ആയി സീനിയർ ഗെയിം കളിച്ചിട്ടില്ല. 21-കാരൻ തന്റെ ആദ്യ സീസണിൽ മെഷെലനിലേക്ക് തന്നെ തിരികെ ലോണിൽ പോയിരുന്നു‌. കഴിഞ്ഞ സീസണിൽ ട്രോയിസിലേക്കും താരം പോയി.

ബുർകിനാ ഫസോ ദേശീയ ടീമിനായി കളിക്കാൻ കഴിവുള്ള താരമായ ഇസ കബോരക്കായി സൗതാമ്പ്ടൺ ഉടൻ ഓഫർ സമർപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.