പരിക്ക് മാറി ഡെംബെലെ, ബാഴ്സലോണയ്ക്കാശ്വാസം

- Advertisement -

ബാഴ്സലോണയുടെ സൂപ്പർ താരം ഒസ്മാൻ ഡെംബെലെ ട്രെയിനിംഗിൽ തിരിച്ചെത്തി. ലാ ലീഗയിൽ ബാഴ്സയുടെ അത്ലെറ്റിക്ക് ബിൽബാവോയ്ക്കെതിരായ ഓപ്പണിംഗ് മത്സരത്തിൽ പരിക്കേറ്റ ഡെംബെലെ അഞ്ച് ആഴ്ചകളോളം പുറത്തിരിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ബാഴ്സയിലെ സഹതാരങ്ങൾക്കൊപ്പം പരിശീലനം നടത്തിയ ഡെംബെലെ ഗ്രനാഡയ്ക്കെതിരായ ലാ ലീഗ മത്സരത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.

മെസ്സിയും സുവരസും തിരിച്ചെത്തിയതിന് പിന്നാലെ ഡെംബെലെയും തിരിച്ചെത്തിയത് ബാഴ്സ ആരാധകർക്ക് ആശ്വാസമായിട്ടുണ്ട്. 22 കാരനായ ഫ്രഞ്ച് താരം ഡെംബെലെ റെക്കോർഡ് തുകയ്ക്കാണ് ബൊറുസിയ ഡോർട്ട്മുണ്ടിൽ നിന്നും ക്യാമ്പ് നൗവിലേക്കെത്തിയത്‌. കഴിഞ്ഞ സീസണിൽ 14 ഗോളുകൾ നേടിയ ഡെംബെലെക്ക് പരിക്ക് വില്ലനായതിനാൽ 20‌മത്സരങ്ങളിൽ മാത്രമേ സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞുള്ളൂ.

Advertisement