ദംബലെ ശസ്ത്രക്രിയ പൂർത്തിയാക്കി, വീണ്ടും മാസങ്ങളോളം പുറത്ത്

na

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ താരം ഉസ്മാൻ ദംബലെ തന്റെ ഹാം സ്ട്രിംഗ് ഇഞ്ചുറിക്ക് വേണ്ടിയുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഫിൻലാന്റിൽ ആയിരുന്നു ബാഴ്സ താരം തന്നെ അലട്ടിയ ഗുരുതര പരിക്കിന് ശസ്ത്രക്രിയ നടത്തിയത്. ഇതോടെ താരം ചുരുങ്ങിയത് 5 മാസമെങ്കിലും ഫുട്‌ബോളിൽ നിന്ന് മാറി നിൽക്കേണ്ടി വരും. നിരന്തരമായ പരിക്കുകൾ കാരണം ഏറെ വിഷമിക്കുന്ന താരത്തിന്റെ കരിയറിൽ മറ്റൊരു തിരിച്ചടികൂടിയായി ഈ പരിക്ക്.

താരം 5 മാസമെങ്കിലും പുറത്ത് ഇരിക്കേണ്ടി വരുമെന്ന വിവരം ല ലീഗെയിൽ അവതരിപ്പിച്ചാൽ ബാഴ്സക്ക് ട്രാൻസ്ഫർ വിൻഡോ അടച്ചെങ്കിലും പകരം സൈനിങ് നടത്താൻ സാധിക്കും. ഈ സാധ്യത ബാഴ്സ തേടുമോ എന്ന് വ്യക്തം അല്ല. 22 വയസുകാരനായ താരത്തെ 2017 ൽ 105 മില്യൺ യൂറോയോളം നൽകിയാണ് സ്വന്തമാക്കിയത്. പക്ഷെ നിരന്തരം ഫിറ്റ്നസ് പ്രശ്നങ്ങളിൽ പെട്ട താരത്തിന് ഒരിക്കൽ പോലും ബാഴ്സ ആദ്യ ഇലവനിൽ സ്ഥിരം ഇടം പിടിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴത്തെ പരിക്കോടെ ഫ്രാൻസിന്റെ യൂറോ 2020 ടീമിൽ എത്തുക എന്ന പ്രതീക്ഷയും ദംബലെക്ക് നഷ്ടമായി.