മാനന്തവാടി സെവൻസിൽ ഉഷാ തൃശ്ശൂർ ഫൈനലിൽ

- Advertisement -

മാനന്തവാടി അഖിലേന്ത്യാ സെവൻസിൽ ഉഷാ തൃശ്ശൂർ ഫൈനലിൽ. മികച്ച ഫോമിൽ ഉള്ള മെഡിഗാർഡ് അരീക്കോടിനെ സെമിയിൽ വീഴ്ത്തിയാണ് ഉഷാ തൃശ്ശൂർ ഫൈനലിലേക്ക് കടന്നത്. ഇന്ന് നടന്ന ശക്തമായ പോരാട്ടത്തിനൊടുവിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഉഷാ തൃശ്ശൂരിന്റെ വിജയം. ഉഷാ തൃശ്ശൂരിന്റെ സീസണിലെ ആദ്യ ഫൈനലാണിത്. ആദ്യ കിരീടമാകും ഉഷാ തൃശ്ശൂർ ലക്ഷ്യമിടുന്നത്.

നാളെ മാനന്തവാടിയിൽ രണ്ടാം സെമിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ലിൻഷാ മണ്ണാർക്കാടിനെ നേരിടും.

Advertisement