സച്ചിന് നൽകിയതുപോലുള്ള വിടവാങ്ങൽ ധോണിക്കും നൽകണമെന്ന് പാകിസ്ഥാൻ താരം

- Advertisement -

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് നൽകിയതുപോലുള്ള വിടവാങ്ങൽ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്കും നൽകണമെന്ന് പാകിസ്ഥാൻ താരം കമ്രാൻ അക്മൽ. ധോണി മികച്ച താരമാണെന്നും ഒരു ടീം എങ്ങനെ എങ്ങനെ ഉണ്ടാക്കണമെന്ന് ധോണിക്ക് അറിയാമെന്നും അക്മൽ പറഞ്ഞു.

ധോണിയുടെ പ്രകടനം എപ്പോഴും ലോകോത്തരമായിരുന്നെന്നും കമ്രാൻ അക്മൽ കൂട്ടിച്ചേർത്തു. ധോണിയെപോലെ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരത്തിന് മികച്ച ഒരു വിടവാങ്ങൽ മത്സരം ഒരുക്കണമെന്നും അക്മൽ ആവശ്യപ്പെട്ടു. ധോണിയോപ്പോലെയുള്ള ക്യാപ്റ്റന്മാർ ക്രിക്കറ്റിന് ആവശ്യമുണ്ടെന്നും മുൻ പാകിസ്ഥാൻ ക്യാപ്റ്റന്മാരായ ഇൻസമാമുൽ ഹഖും യൂനിസ് ഖാനും ഇത്തരത്തിലുള്ള ക്യാപ്റ്റന്മാർ ആയിരുന്നെന്നും അക്മൽ പറഞ്ഞു.

ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ധോണി ഇന്ത്യൻ ടീമിനെ മുൻപോട്ട് നയിച്ചെന്നും ധോണിയെ പോലെയുള്ള ക്യാപ്റ്റന്മാർ പാകിസ്ഥാൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചിട്ടുണ്ടെന്നും അക്മൽ പറഞ്ഞു.

Advertisement