മനുഷ്യ ജീവനുകള്‍ക്കാണ് ഏതൊരു കായിക വിനോദത്തെക്കാള്‍ മൂല്യം – പുജാര

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏതൊരു കായിക വിനോദത്തെക്കാള്‍ മൂല്യം മനുഷ്യ ജീവനുകള്‍ക്കാണ് എന്ന് പറഞ്ഞ് ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പുജാര. ഇപ്പോള്‍ സെല്‍ഫ്-ഐസൊലേഷനും സോഷ്യല്‍ ഡിസ്റ്റന്‍സിംഗുമാണ് പ്രധാനമെന്നും കൊറോണ വ്യാപനത്തെ ചെറുക്കുവാന്‍ നമ്മള്‍ ഈ കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടതെന്നും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കണമെന്നും ചേതേശ്വര്‍ പുജാര പറഞ്ഞു.

ഇപ്പോള്‍ ക്രിക്കറ്റിനെക്കാള്‍ പ്രധാനമായി ആളുകള്‍ വീടുകളില്‍ ഇരിക്കേണ്ട ആവശ്യകതയാണുള്ളത്. ഇത് എന്നാല്‍ അത് എളുപ്പമുള്ള കാര്യമല്ല എന്ന് മനസ്സിലാക്കണം. ക്രിക്കറ്ററെന്ന നിലയില്‍ ക്ഷമയോടെ കാര്യങ്ങള്‍ മുന്നോട്ട് നീക്കുവാന്‍ താന്‍ പഠിച്ച കാര്യങ്ങള്‍ ഈ അവസരത്തില്‍ തനിക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് പുജാര പറഞ്ഞു.

ഇപ്പോള്‍ ക്രിക്കറ്റിനെക്കാള്‍ വലുത് മനുഷ്യ ജീവനുകളാണെന്നും ടൂര്‍ണ്ണമെന്റുകള്‍ ഇപ്പോള്‍ നടന്നില്ലെങ്കിലും പ്രശ്നമില്ലെന്നും പുജാര വ്യക്തമാക്കി. ഐപിഎലില്‍ ഒരു ടീമിലും ഇടമില്ലാത്ത പുജാര കൗണ്ടി കളിക്കാന്‍ ഇരിക്കുമ്പോളാണ് ലോകമെമ്പാടും ഈ വിഷമ സ്ഥിതി പടര്‍ന്ന് പിടിച്ചത്.

ചില കാര്യങ്ങളില്‍ നിയന്ത്രണം നമ്മുടെ കൈകളില്‍ അല്ല, അതിനാല്‍ തന്നെ നമുക്ക് ചെയ്യാനാകുന്നത് വീട്ടില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കുവാനുള്ള ചെറിയ ശ്രമം നടത്താമെന്നാണ്. നമ്മുടെ ജീവിതത്തില്‍ ഇത്തരം ഒരു കാര്യം ഇതാദ്യമായാണ്, ഇനി ഒരിക്കലും ഇത് ജീവിതത്തില്‍ ഉണ്ടാകരുതെന്ന് ആശിക്കുന്നുവെന്നും പുജാര വ്യക്തമാക്കി. ഈ സ്ഥിതി നിയന്ത്രണാതീതമായ ശേഷം നമുക്ക് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാമെന്നും പുജാര വെളിപ്പെടുത്തി.