ക്വാറന്റീനിൽ ആവശ്യമായ ഇളവ് നേടാനാകുമെന്ന പ്രതീക്ഷയിൽ ഇംഗ്ലണ്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആഷസിന്റെ സമയത്ത് ഓസ്ട്രേലിയയിൽ എത്തുമ്പോളുള്ള ക്വാറന്റീനിൽ ആവശ്യമായ ഇളവുകള്‍ ലഭിയ്ക്കാനാകുമെന്ന പ്രതീക്ഷയിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഏറ്റവും കര്‍ക്കശമായി പാലിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയ.

താരങ്ങളെയും കുടുംബങ്ങളെയും അനുവദിക്കുക, ആവശ്യമായ ക്വാറന്റീന്‍ ഇളവ് ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളിൽ അനുകൂലമായ നടപടിയുണ്ടാകുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ായ ടോം ഹാരിസൺ പ്രതീക്ഷിക്കുന്നത്.

നാട്ടിലേക്ക് മടങ്ങാനാകാതെ പല ഓസ്ട്രേലിയയ്ക്കാരും ഓസ്ട്രേലിയയിൽ തൊഴിൽ നോക്കുന്ന മറ്റു രാജ്യക്കാരും കഷ്ടപ്പെടുമ്പോളും നിയമങ്ങളിൽ ഒരു ഇളവുമില്ലാതെ കോവിഡിനെ പ്രതിരോധിക്കുവാന്‍ ശ്രമിക്കുന്ന ഒരു രാജ്യമാണ് ഓസ്ട്രേലിയ.

ഐപിഎൽ കളിക്കാനെത്തിയ ഓസ്ട്രേലിയന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുവാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഏവരും കണ്ടതാണ്. രാജ്യത്ത് എത്തിയാൽ 14 ദിവസത്തെ കടുത്ത റൂം ക്വാറന്റീന്‍ ആണ് ഏവര്‍ക്കും ഓസ്ട്രേലിയ വിധിച്ചിട്ടുള്ളത്.

ഇതെല്ലാം പരിഗണിക്കുമ്പോള്‍ ആഷസ് പരമ്പരയ്ക്കായി എത്തുന്ന ഇംഗ്ലണ്ട് താരങ്ങള്‍ക്കും യാതൊരു ഇളവും ഉണ്ടാകുവാന്‍ ഇടയില്ലെന്നിരിക്കേ പലരും ആഷസിൽ നിന്ന് പിന്മാറിയേക്കുമെന്നാണ് സൂചന. കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുവാന്‍ അനുവദിച്ച് പരിഹാരം കണ്ടെത്തുവാനുള്ള ഇംഗ്ലണ്ട് ബോര്‍ഡിന്റെ നീക്കത്തിനും ഓസ്ട്രേലിയയിൽ നിന്ന് അനുകൂലമായ മറുപടി നേടേണ്ടതുണ്ട്.

എന്നാൽ ഇതെല്ലാം ശരിയാക്കി എടുക്കുവാനാകുമെന്നാണ് ടോം ഹാരിസൺ പറയുന്നത്. കുടുംബാംഗങ്ങളും ചെറിയ കുട്ടികളും 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുക എന്ന ആവശ്യമായ തീരുമാനത്തിലേക്ക് ഇരു ബോര്‍ഡുകള്‍ക്കും എത്താനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.