ഫ്രാങ്കി ഡിയോങ് ബാഴ്സ വിടാൻ ആഗ്രഹിക്കുന്നില്ല: കോമാൻ

Nihal Basheer

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രാങ്കി ഡിയോങ് ബാഴ്‌സലോണ വിടാൻ ആഗ്രഹിക്കുന്നില്ലെന്ന് മുൻ കോച്ച് റൊണാൾഡ് കോമാൻ. കാറ്റലോണിയ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിയോങ്ങുമായി നേരിട്ടു സംസാരിച്ചിരുന്നു എന്നും ടീമിൽ തുടരാനുള്ള താൽപര്യം താരം തന്നോട് പ്രകടിപ്പിച്ചെന്നും കോമാൻ കൂട്ടിച്ചേർത്തു.ടീമിന് വേണ്ടി താര കൈമ്മാറ്റത്തിലൂടെ നല്ല തുക നേടിക്കൊടുക്കാൻ കഴിയുന്ന താരമാണ് ഡിയോങ്, പക്ഷെ പണത്തിന് വേണ്ടി ആണോ താരത്തെ ഒഴിവാക്കാൻ വേണ്ടി ആണോ ഈ കൈമാറ്റം നടക്കുന്നത് എന്നു തനിക്കറിയില്ലെന്ന് കോമാൻ പറഞ്ഞു.

ലേവാൻഡോവ്സ്കിക്ക് വേണ്ടി ബാഴ്‌സ ശ്രമിക്കുതിനെ കുറിച്ചും മുൻ ഡച്ച് താരം സംസാരിച്ചു. “ലെവെന്റോവ്സ്കി മികച്ച കളിക്കാരനാണ്. അടുത്ത വർഷങ്ങളിൽ എല്ലാം ബയേണിന് വേണ്ടി 25-30 ഗോളുകൾ നേടുന്നു. പക്ഷെ 35 വയസോളമുള്ള താരത്തിന് വേണ്ടി അൻപതോ അറുപതോ മില്യൺ ചെലവാക്കുന്നതിൽ തനിക്ക് സംശയമുണ്ട്”.

ബാഴ്‌സയുടെ തനത് ശൈലി ആയ 433യേയും ടികിടാകയേയും കോമാൻ വിമർശിച്ചു. അഞ്ചു പേരെ പ്രതിരോധത്തിൽ നിർത്തുന്നത് ടീമിന്റെ ശൈലി പ്രതിരോധത്തിൽ ഊന്നിയത് ആണെന്ന് അർത്ഥമില്ലെന്നും നിലവിലെ ഫുട്ബാൾ കൂടുതൽ വേഗതയും ശാരീരിക ക്ഷമതയും അവശ്യപ്പെന്നത് ആണെന്നും കോമാൻ പറഞ്ഞു. മൂന്ന് സെൻട്രൽ ബാക്കുകളുമായി താൻ ടീം ഇറക്കിയ സമയത്താണ് അടുത്ത കാലത്തെ ഏറ്റവും മികച്ച ഫുട്ബോൾ ബാഴ്‌സ കളിച്ചത് എന്നും മുൻ കോച്ച് അവകാശപ്പെട്ടു.