അബ്‌ദു ദിയാലോയെ ടീമിൽ എത്തിക്കാൻ എസി മിലാൻ

Nihal Basheer

പിഎസ്ജി പ്രതിരോധ താരം അബ്ദു ദിയാലോയെ ടീമിൽ എത്തിക്കാൻ എസി മിലാൻ ശ്രമിക്കും. സെനഗൽ താരത്തിൽ മിലാൻ കുറച്ചു കാലമായി താൽപര്യം ഉണ്ടെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് ടീമുകളിൽ നിന്നും താരത്തിന് വേണ്ടി ഓഫർ ഉണ്ട്.

2019ൽ ഡോർമുണ്ടിൽ നിന്നും പിഎസ്ജിയിൽ എത്തിയ താരത്തിന് ഒരിക്കലും ടീമിലെ സ്ഥിരക്കാരൻ ആവാൻ കഴിഞ്ഞില്ല. അവസാന സീസണിൽ ആകെ 12 മത്സരങ്ങളിൽ മാത്രമാണ് ലീഗ് 1 ൽ ടീമിനായി ബൂട്ടണിയാൻ ദിയാലോക്ക് സാധിച്ചത്. ടീം മാറുന്നതിലൂടെ കൂടുതൽ അവസരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിൽ ആണ് ഈ പ്രതിരോധ താരം.ദേശിയ തലത്തിൽ ഫ്രാൻസിന്റെ വിവിധ യൂത്ത് ടീമുകൾക്ക് വേണ്ടി ഇറങ്ങിയിട്ടുള്ള ദിയാലോ സീനിയർ തലത്തിൽ സെനഗലിന് വേണ്ടിയാണ് കളത്തിൽ ഇറങ്ങിയിട്ടുള്ളത്.

താരം തന്റെ ഭാവി ഉടനെ തന്നെ തീരുമാനിക്കും എന്നാണ് സൂചനകൾ. ലില്ലേ പ്രതിരോധ താരം ബോട്മാനെ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ന്യൂകാസിലിന് മുന്നിൽ തിരിച്ചടി നേരിട്ടതോടെ പകരം താരത്തെ എത്തിക്കേണ്ടത് മിലാനും അത്യാവശ്യമാണ്. ദിയാലോക്ക് പിഎസ്ജി തങ്ങളുടെ അവശ്യങ്ങളിൽ കടുംപിടുത്തം കാണിക്കില്ല എന്നും മിലാൻ കരുതുന്നു.