പതിനാലുകാരൻ ഡാനി റോഡ്രിഗസ് ബാഴ്സലോണയിലേക്ക്

- Advertisement -

റയൽ സോസിഡാഡിന്റെ യുവതാരത്തെ ബാഴ്സലോണ സ്വന്തമാക്കുന്നു. പതിനാലുകാരൻ ആയ മധ്യനിര താരം ഡാനി റോഡ്രിഗസിനെയാണ് ബാഴ്സലോണ സ്വന്തമാക്കുന്നത്. താരം ഈ സമ്മറിൽ ബാഴ്സലോണയുമായി കരാർ ഒപ്പുവെക്കും. ബാഴ്സലോണയുടെ അക്കാദമിയായ ലാ മസിയയിൽ ആകും താരം ആദ്യം കളിക്കുക. സ്പെയിനിൽ വലിയ ഭാവി പ്രവചിക്കപ്പെടുന്ന യുവ താരങ്ങളിൽ ഒന്നാണ് ഡാനി.

മധ്യനിരയിൽ ആണ് താരം കളിക്കുന്നത്. സെൻട്രൽ മിഡ്ഫീൽഡറായും ഒപ്പം വൈഡ് പൊസിഷനിലും ഒരേ പോലെ തിളങ്ങാൻ ഇതുവരെ ഡാനി റോഡ്രിഗസിനായിട്ടുണ്ട്. സമീപ ഭാവിയിൽ തന്നെ ഡാനി റോഡ്രിഗസിനെ ബാഴ്സലോണയുടെ റിസേർവ്സ് ടീമിൽ കാണാൻ കഴിഞ്ഞേക്കും.

Advertisement