കൊറോണ ബാധിച്ച് ഒളിമ്പിക്സ് ഫൈനലിസ്റ്റ് അന്തരിച്ചു

- Advertisement -

കൊറോണ വൈറസ് ബാധയെ തുടർന്ന് ഇറ്റാലിയൻ ഒളിമ്പിക്സ് ഫൈനലിസ്റ് ഡൊണാറ്റോ സാബിയ അന്തരിച്ചു. 56 വയസ്സായിരുന്നു. 1984 ഒളിംപിക്സിൽ 800 മീറ്ററിൽ നാലാം സ്ഥാനവും 1988ലെ ഒളിമ്പിക്സിൽ ഏഴാം സ്ഥാനവും ഡൊണാറ്റോ സാബിയ നേടിയിട്ടുണ്ട്. കൊറോണ വൈറസ് ബാധ മൂലം മരിക്കുന്ന ആദ്യ ഒളിമ്പിക്സ് ഫൈനലിസ്റ്റ് കൂടിയാണ് ഡൊണാറ്റോ സാബിയ.

1984 ലെ യൂറോപ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ ഡൊണാറ്റോ സാബിയ സ്വർണ മെഡൽ നേടിയിട്ടുണ്ട്. കൊറോണ വൈറസ് ബാധയെ തുടർന്ന് ഡൊണാറ്റോ സാബിയ കുറച്ചു ദിവസമായി ഐ.സി.യുവിലായിരുന്നു. ഇറ്റാലിയൻ ഒളിമ്പിക് കമ്മിറ്റിയാണ് ഡൊണാറ്റോ സാബിയയുടെ മരണം ഔദ്യോഗികമായി അറിയിച്ചത്.

Advertisement