തനിക്ക് തെറ്റുപറ്റിയെന്ന് ജോസെ മൗറീനോ

- Advertisement -

ലോക്ക് ഡൗൺ നിയമം ലംഘിച്ച് ടോട്ടൻഹാം താരങ്ങൾക്ക് ഒപ്പം പാർക്കിൽ എത്തിയത് തെറ്റായി പോയി എന്ന് ജോസെ മൗറീനോ. തനിക്ക് തെറ്റു പറ്റി പോയെന്നും ഇനി ആവർത്തിക്കില്ല എന്നും മൗറീനോ പരസ്യ പ്രസ്താവനയിൽ പറഞ്ഞു. ഇപ്പോൾ വീട്ടിൽ തന്നെ നിൽക്കണം എന്നും കുടുംബാംഗങ്ങളോട് മാത്രമേ ബന്ധം വെക്കാവൂ എന്നതും താൻ ഓർക്കണമായിരുന്നു എഞ്ഞ്ം സ്പർസ് പരിശീലകൻ പറഞ്ഞു.

കൊറോണ കാരണം ഇംഗ്ലണ്ട് മുഴുവൻ ലോക്ക് ഡൗണിൽ കഴിയണം എന്ന് നിർദ്ദേശം ഇരിക്കെ പാർക്കിൽ സ്പർസ് താരങ്ങളുമൊത്ത് പരിശീലനം നടത്തിയതിന് ജോസെ മൗറീനോയ്ക്ക് കഴിഞ്ഞ ദിവസം ക്ലബിന്റെ താക്കീത് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജോസെ വിശദീകരണവുമായി എത്തിയത്.

Advertisement