മൂനിയറിന് ഡോർട്മുണ്ടിൽ നാലു വർഷത്തെ കരാർ

- Advertisement -

ബെൽജിയൻ താരം മുനിയറിന്റെ ഡോർട്മുണ്ടിലേക്കുള്ള യാത്ര ഔദ്യോഗികമായി. താരം ക്ലബുമായി അഞ്ചു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചിരിക്കുന്നത് എന്ന് ഡോർട്നുണ്ട് ഔദ്യോഗികമായി അറിയിച്ചു. പി എസ് ജിയുടെ വിശ്വസ്ഥനായ താരം തോമസ് മുനിയറിന്റെ ഫ്രാൻസിലെ കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കുകയാണ്‌.

അതുകൊണ്ട് തന്നെ താരം ഫ്രീ ഏജന്റായാകും ഡോർട്മുണ്ടിലേക്ക് എത്തുന്നത്. 28കാരനായ താരം 2016 മുതൽ പി എസ് ജിക്കായാണ് കളിക്കുന്നത്. പി എസ് ജിക്ക് ഒപ്പം 9 കിരീടങ്ങൾ മുനിയർ നേടിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ബെൽജിയൻ ടീമിന്റെ പ്രധാന താരവുമായിരുന്നു മുനിയർ. ബെൽജിയം ദേശീയ ടീമിനു വേണ്ടി ഇതുവരെ നാൽപ്പതിൽ അധികം മത്സരങ്ങൾ മുനിയർ കളിച്ചിട്ടുണ്ട്.

Advertisement