ജോർദി ക്രൈഫ് ബാഴ്സലോണയിൽ തിരികെയെത്തി

Img 20210603 195955
Credit: Twitter
- Advertisement -

ഇതിഹാസ തരാം യൊഹാൻ ക്രൈഫിന്റെ മകനായ ജോർദി ക്രൈഫ് ബാഴ്സലോണയിൽ തിരികെയെത്തി. ബാഴ്സലോണ ക്ലബിൽ സ്പോർടിംഗ് അഡ്വൈസർ ആയാണ് ക്രൈഫ് എത്തിയിരിക്കുന്നത്. പുതിയ പ്രസിഡന്റ് ലപോർടയുടെ വലം കയ്യായി ജോർദി ക്രൈഫ് ഉണ്ടാകും. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. ജോർദി ക്രൈഫ് മുൻ ബാഴ്സലോണ താരം കൂടിയാണ്. ബാഴ്സലോണയിൽ നാലു വർഷത്തോളം കളിക്കാരനായി ഉണ്ടായിരുന്നു.

ചൈനീസ് ക്ലബായ ഷെൻസനിൽ ആണ് ഇതിനു മുമ്പ് ക്രൈഫ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഇക്വഡോറിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തിട്ട് ഒരിക്കൽ പോലും ഇക്വഡോറിൽ പോകാൻ കഴിയാതെ ജോർദി ക്രൈഫ് സ്ഥാനം ഒഴിഞ്ഞിരുന്നു. ക്രൈഫ് ആകും ഇനി ലപോർടയുടെ തീരുമാനങ്ങൾക്ക് പിറകിലെ പ്രധാന തല.

Advertisement