വിലയേറിയ കാറുകൾ ഇന്ന് തനിക്കുണ്ടെങ്കിലും ആ പ്ലാറ്റിന ബൈക്ക് താനിന്നും സൂക്ഷിക്കുന്നു – മുഹമ്മദ് സിറാജ്

Mohammadsiraj

ഐപിഎൽ കരാറും ഇന്ത്യന്‍ ടീമിലടവുമെല്ലാം തന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയെങ്കിലും തന്റെ കഷ്ടപ്പാടുകളുടെ ഓര്‍മ്മയ്ക്കായി താന്‍ തന്റെ പഴയ പ്ലാറ്റിന ബൈക്ക് ഇന്നും സൂക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്. തന്നെ ജീവിതത്തിൽ ഇനിയും മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യുവാനായി ഈ ബൈക്ക് ഓര്‍മ്മപ്പെടുത്തുമെന്നാണ് സിറാജ് പറഞ്ഞത്.

സെൽഫ് സ്റ്റാര്‍ട്ടോ കിക്കറോ ഇല്ലാതിരുന്ന ആ ബൈക്ക് വളരെ മോശം അവസ്ഥയിലായിരുന്നുവെന്നും എന്നാലത് തനിക്ക് ഗ്രൗണ്ടിൽ സമയത്തെത്തുവാൻ സഹായിക്കുമായിരുന്നുവെന്നും സിറാജ് സൂചിപ്പിച്ചു. കുറെ ദൂരം അതും ഉന്തി ഓടിയാൽ മാത്രമേ അത് ഓൺ ആകുകയുള്ളുവായിരുന്നുവെന്നും സിറാജ് പറഞ്ഞ്. ഗ്രൗണ്ടിൽ ഹൈദ്രാബാദ് ടീമംഗങ്ങൾ തങ്ങളുടെ വിലയേറിയ കാറുമായി പോയ ശേഷം മാത്രമേ താൻ തന്റെ ബൈക്കുമായുള്ള യാത്ര തുടങ്ങുള്ളുവായിരുന്നുവെന്നും സിറാജ് വ്യക്തമാക്കി.

തനിക്ക് ഇന്ന് വിലയേറിയ കാറുകൾ സ്വന്തമാണെങ്കിലും ആ പ്ലാറ്റിന ബൈക്ക് താനിന്നും സ്വന്തമാക്കി വയ്ക്കുന്നുണ്ടെന്ന് സിറാജ് പറഞ്ഞു. അത് എന്നും തന്റെ കഷ്ടപ്പാടുകൾ ഓര്‍മ്മിപ്പിക്കുന്നുവെന്നും അത് മികച്ച രീതിയിൽ ബൗൾ ചെയ്യുവാന്‍ തന്നെ കൂടുതൽ തയ്യാറാക്കുന്നുവെന്നും സിറാജ് പറഞ്ഞു.

Previous articleജോർദി ക്രൈഫ് ബാഴ്സലോണയിൽ തിരികെയെത്തി
Next articleഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച് ബേണ്‍സ് – റൂട്ട് കൂട്ടുകെട്ട്