കൗട്ടീനോ സീസൺ തുടക്കത്തിലേക്ക് പൂർണ്ണ ഫിറ്റ്നെസിലെത്തും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ പുതിയ സീസൺ ആരംഭിക്കുമ്പോൾ കൗട്ടീനോ അവർക്ക് ഒപ്പം പൂർണ്ണ ഫിറ്റ്നസോടെ ഉണ്ടാകും. താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ലാലിഗയിലെ ആദ്യ മത്സരത്തിനു മുമ്പ് താരം ഫിറ്റ്നെസ് വീണ്ടെടുക്കും. കഴിഞ്ഞ സീസൺ ഭൂരിഭാഗവും കൗട്ടീനോക്ക് പരിക്ക് കാരണം നഷ്ടമായിരുന്നു. ഫിറ്റ്നെസ് വീണ്ടെടുത്താൽ കോമാൻ കൗട്ടീനോക്ക് അവസരം നൽകും‌. കൗട്ടീനോയിൽ തനിക്ക് വിശ്വാസം ഉണ്ട് എന്ന് കോമാൻ അടുത്തിടെ പറഞ്ഞിരുന്നു. ബാഴ്സലോണയില്വലിയ ട്രാൻസ്ഫറിൽ എത്തിയ ശേഷം ഇതുവരെ ബാഴ്സ ജേഴ്സിയിൽ നല്ല പ്രകടനം നടത്താൻ കൗട്ടീനോക്ക് ആയിട്ടില്ല. വലിയ വേതനം ആയതു കൊണ്ട് താരത്തെ വിൽക്കാനും ബാഴ്സലോണക്ക് ആകുന്നില്ല. ഈ സീസണെങ്കിലും തിളങ്ങി തന്റെ കരിയർ നേരെയാക്കുക ആകും കൗട്ടീനോയുടെ ലക്ഷ്യം. ഓഗസ്റ്റ് 14നാണ് പുതിയ ലാലിഗ സീസൺ ആരംഭിക്കുന്നത്.