മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ഗോൾകീപ്പർ സ്കോട്ടിഷ് ക്ലബിൽ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ഗോൾകീപ്പർ ജോയൽ പെരേര ഈ സീസണിൽ സ്കോട്ടിഷ് ക്ലബായ ഹാർട്സിൽ കളിക്കും. ലോൺ അടിസ്ഥാനത്തിലാണ് ഒരു വർഷത്തേക്ക് യുണൈറ്റഡ് താരത്തെ സ്കോട്ട്‌ലൻഡിലേക്ക് അയച്ചിരിക്കുന്നത്. മികച്ച ഗോൾകീപ്പറാവാൻ ഭാവി ഉണ്ടെന്ന് കരുതുന്ന പെരേരയെ ക്ലബിൽ മൂന്നാം ഗോൾകീപ്പറായി ഇരുത്താൻ ഒലെ തയ്യാറല്ല.

താരത്തിന് കൂടുതൽ അവസരം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് പെരേരയെ ലോണിൽ അയച്ചിരിക്കുന്നത്. 2021 വരെ യുണൈറ്റഡുമായി കരാർ ഉള്ള ജോയൽ ഈ കഴിഞ്ഞ സീസണിൽ ബെൽജിയൻ ക്ലബായ കോർട്ജികിലായിരുന്നു കളിച്ചത്. വെള്ളിയാഴ്ച നടക്കുന്ന സ്കോട്ടിഷ് ലീഗ് കപ്പിലായിരിക്കും പെരേര ആദ്യമായി ഇറങ്ങുക.

Advertisement