കൊറോണയിൽ നിന്ന് തിരിച്ച് വരാൻ ഏറെ സമയം എടുക്കുന്നു എന്ന് മെസ്സി

20210921 192047
Credit: Twitter

പി എസ് ജിക്ക് ലയണൽ മെസ്സിയെ അടുത്ത മത്സരത്തിലും നഷ്ടമായേക്കും. കൊറോണ നെഗറ്റീവ് ആയെങ്കിൽ താൻ പൂർണ്ണ ആരോഗ്യവാൻ ആകാൻ സമയം എടുക്കുന്നു എന്ന് ലയണൽ മെസ്സി തന്നെ അറിയിച്ചു. കൊറോണ നെഗറ്റീവ് ആയി പാരീസിലേക്ക് തിരിച്ച് എത്തി എങ്കിലും ഇത്ര ദിവസവും മെസ്സി ഒറ്റയ്ക്ക് ആണ് പരിശീലനം നടത്തുന്നത്. താൻ പ്രതീക്ഷിച്ചതിനേക്കാൾ അധികം സമയം കൊറോണ മുക്തമാകാൻ എടുക്കുന്നു എന്ന് മെസ്സി പറഞ്ഞു.

എന്നാൽ താൻ പൂർണ്ണ ഫിറ്റ്നെസിന്റെ അടുത്ത് ആണെന്നും പെട്ടെന്ന് കളത്തിൽ തിരികെയെത്തും എന്നും മെസ്സി പറഞ്ഞു. എന്നാൽ ബ്രെസ്റ്റിനെതിരായ പി എസ് ജിയുടെ അടുത്ത മത്സരത്തിൽ മെസ്സി കളിക്കില്ല.

Previous articleഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസീസിന് നാല് വിക്കറ്റ് നഷ്ടം
Next articleജോക്കോവിച്ചിന്റെ കളി ഇവിടെ വേണ്ട!!! വിസ റദ്ദാക്കി ഓസ്ട്രേലിയന്‍ മന്ത്രി