ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസീസിന് നാല് വിക്കറ്റ് നഷ്ടം

England

ഹോബാര്‍ട്ടിൽ ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റ് നഷ്ടം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ഓസ്ട്രേലിയ 12/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നെ മാര്‍നസ് ലാബൂഷാനെയും ട്രാവിസ് ഹെഡും ചേര്‍ന്ന് നാലാം വിക്കറ്റിൽ 71 റൺസ് കൂടി നേടിയെങ്കിലും ഡിന്നര്‍ ബ്രേക്കിന് തൊട്ടു മുമ്പ് 44 റൺസ് നേടിയ ലാബൂഷാനെയുടെ വിക്കറ്റ് ബ്രോഡ് വീഴ്ത്തി ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി.

Travishead

ട്രാവിസ് ഹെഡ് 31 റൺസും കാമറൺ ഗ്രീന്‍ 2 റൺസും നേടിയാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. സ്റ്റുവര്‍ട് ബ്രോഡും ഒല്ലി റോബിന്‍സണും രണ്ട് വീതം വിക്കറ്റാണ് ഇംഗ്ലണ്ടിനായി നേടിയത്. 24 ഓവറിൽ 85/4 എന്ന നിലയിലാണ് ഓസ്ട്രേലിയ നിലകൊള്ളുന്നത്.

Previous articleഐ എസ് എല്ലിൽ ആദ്യമായി രണ്ട് ഇന്ത്യൻ പരിശീലകർ നേർക്കുനേർ
Next articleകൊറോണയിൽ നിന്ന് തിരിച്ച് വരാൻ ഏറെ സമയം എടുക്കുന്നു എന്ന് മെസ്സി