സ്പാനിഷ് ക്ലബായ വലൻസിയ തങ്ങളുടെ പരിശീലകനായ മാർസെലീനോയെ പുറത്താക്കിയത് ഫുട്ബോൾ പ്രേമികളെ ആകെ ഞെട്ടിച്ചിരുന്നു. ആ പുറത്താക്കലിനെതിരെ പ്രതികരണവുമായി മാർസെലീനോ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. തന്നെ പുറത്താക്കാൻ കാരണം കോപ ഡെൽ റേ കിരീടം വലൻസിയ നേടിയതാണെന്ന് മാർസെലീനോ പറഞ്ഞു. കഴിഞ്ഞ സീസണിൽ ബാഴ്സലോണയെ പരാജയപ്പെടുത്തി കൊണ്ട് വലൻസിയ കോപ ഡെൽ റേ കിരീട നേടിയിരുന്നു.
എന്നാൽ ക്ലബ് ആ കിരീടം നേടിയതിന് തന്നെ അഭിനന്ദിച്ചു പോലുമില്ല എന്ന് മാർസെലീനോ പറഞ്ഞു. 11 വർഷത്തിനി ശേഷം വലൻസിയ നേടുന്ന ഒരു സ്പാനിഷ് കിരീടം ആയിരുന്നു കോപ ഡെൽ റേ. എന്നാൽ ക്ലബ് മാനേജ്മെന്റ് തുടക്കം മുതൽ കോപ ഡെൽ റേയിൽ ശ്രദ്ധ കൊടുക്കെണ്ട എന്നും ലക്ഷ്യം ചാമ്പ്യൻസ് ലീഎഗ് യോഗ്യത മാത്രമാണെന്നും മാർസെലീനോയോട് പറഞ്ഞിരുന്നു. അദ്ദേഹം പക്ഷെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ഒപ്പം ഒരു കിരീടവും ക്ലബിന് നേടിക്കൊടുത്തു. ഇതിൽ സന്തോഷിക്കേണ്ടതിന് പകരം കോപയിൽ ശ്രദ്ധ കൊടുത്തതിന് തന്നെ പുറത്താക്കുകയാണ് ചെയ്തതെന്ന് മാർസെലീനോ പറഞ്ഞു. മാർസെലീനോയ്ക്ക് പകരം റയൽ മാഡ്രിഡിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന ആൽബർട്ടിനെയാണ് ഇപ്പോൾ വലൻസിയ പരിശീലകനായി കൊണ്ടു വന്നിട്ടുള്ളത്.