സീസണിലെ ആദ്യ എൽക്ലാസികോ മാറ്റിവെച്ചു

ഈ സീസണിലെ ആദ്യ എൽക്ലാസികോ മത്സരം നീട്ടിവെക്കും എന്ന് ഉറപ്പായി. ഒക്ടോബർ 26ന് ബാഴ്സലോണയിൽ വെച്ചായിരുന്നു സീസണിലെ ആദ്യ എൽ ക്ലാസികോ നടക്കേണ്ടത്. എന്നാൽ ബാഴ്സലോണയിൽ കാറ്റലൻ സ്വാതന്ത്ര്യ പോരാട്ടം രൂക്ഷമായതോടെ മത്സരം നീട്ടിവെക്കാതെ നിവൃത്തിയില്ല എന്ന് ലാലിഗ തീരുമാനിച്ചു. പുതിയ തീയതി തീരുമാനം ആയിട്ടില്ല.

ഒക്ടോബർ 21നകം പുതിയറ്റ് തീയതി ഇരു ക്ലബുകളും അംഗീകരിക്കേണ്ടതുണ്ട്. ഇനി ഡിസംബർ മാസത്തിൽ മാത്രമേ എൽ ക്ലാസികോ നടത്താൻ സാധിക്കുയുള്ളൂ. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്പ്നൂവിൽ നിന്ന് മാറ്റി റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ മത്സരം വെക്കാൻ ആലോചന ഉണ്ടായിരുന്നു എങ്കിലും അതിന് ക്ലബുകൾ സമ്മതിച്ചിരുന്നില്ല. അതാണ് തീയതി മാറ്റിയത്.

Previous articleപാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനെ പുറത്താക്കി
Next articleലെഗ്സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തിയില്ല, പ്രാദേശിക കോച്ചുമാരെ നീക്കം ചെയ്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്