സീസണിലെ ആദ്യ എൽ ക്ലാസികോ ഡിസംബർ 18ന്

- Advertisement -

ഈ സീസണിലെ ആദ്യ എൽക്ലാസികോ മത്സരം ഡിസംബർ 18ന് നടക്കും എന്ന് ഔദ്യോഗിക തീരുമാനം വന്നു. ഒക്ടോബർ 26ന് ബാഴ്സലോണയിൽ വെച്ച് നടക്കേണ്ടിയിരുന്ന എൽ ക്ലാസികോ മത്സരം മാറ്റാൻ നേരത്തെ ലാലിഗ തീരുമാനിച്ചിരുന്നു. ഏതു തീയതിയിലേക്കാണ് മാറ്റേണ്ടത് എന്ന് ക്ലബുകളോട് തീയതി പറയാനും ആവശ്യപ്പെട്ടിരുന്നു. റയൽ മാഡ്രിഡും ബാഴ്സലോണയും സംയുക്തമായി ഡിസംബർ 18 എന്ന തീയതി നൽകിയിരുന്നു. അതു ലാലിഗ ഇന്ന് അംഗീകരിച്ചു.

ബാഴ്സലോണയിൽ കാറ്റലൻ സ്വാതന്ത്ര്യ പോരാട്ടം രൂക്ഷമായതോടെയാണ് മത്സരം നീട്ടിവെക്കാതെ നിവൃത്തിയില്ല എന്ന് ലാലിഗ തീരുമാനിച്ചത്. ഇരു ടീമുകൾക്കും കടുപ്പപ്പെട്ട മത്സരങ്ങൾക്ക് ഇടയിലാണ് ഇനി മത്സരം വരിക.

Advertisement