കേരള ബ്ലാസ്റ്റേഴ്സിന്റെ വിങ്ങർമാർക്ക് സമയം നൽകണം എന്ന് ഷറ്റോരി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് വിങ്ങർമാരായ പ്രശാന്തിനെയും നർസാരിയെയും വിമർശിക്കുന്നവർക്ക് മറുപടിയുമായി പരിശീലകൻ ഈൽകോ ഷറ്റോരി. കേരള ബ്ലാസ്റ്റേഴ്സിന്റെ വിങ്ങർമാർ വളരെ മോശമാണെന്നും ക്രോസ് ചെയ്യാൻ പോലും നർസാരിക്കും പ്രശാന്തിനും അറിയില്ല എന്നുമുള്ള ആരാധകരുടെ വിമർശനങ്ങൾക്ക് ട്വിറ്ററിൽ മറുപടി പറയുകയായിരുന്നു ഷറ്റോരി.

കേരള ബ്ലാസ്റ്റേഴ്സ് വിങ്ങർമാർക്ക് സമയം കൊടുക്കണം എന്ന് ഷറ്റോരി പറഞ്ഞു. ഇന്ത്യയിലെ വിങ്ങർമാർ വ്യത്യസ്ഥരാണ്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിൽ റെഡീം ആയിരുന്നു തന്റെ വിങ്ങർ. ഒരു സീസൺ എടുത്തു റെഡീം ഒരു ഗോൾ നേടാൻ. അതുകൊണ്ട് തന്നെ താരങ്ങൾക്ക് സമയം വേണമെന്ന് ഷറ്റോരി പറഞ്ഞു. പ്രശാന്തിനെ വിമർശിക്കുമ്പോൾ താരം ആദ്യ മത്സരത്തിൽ തന്നെ ഒരു അസിസ്റ്റ് നൽകി എന്നത് ഓർക്കണമെന്നും ഷറ്റോരി പറഞ്ഞു.

Advertisement