ഐ.പി.എല്ലിലെ പോലെ സ്ട്രാറ്റജിക്ക് ടൈം ഔട്ടുമായി ബിഗ് ബാഷ് ലീഗ്

- Advertisement -

പുതിയ സീസണിൽ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ സ്ട്രാറ്റജിക് ടൈം ഔട്ട് ഉൾപെടുത്താൻ തീരുമനം. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കമുള്ള ലീഗുകളിൽ പ്രചാരമുള്ളതാണ് സ്ട്രാറ്റജിക് ടൈം ഔട്ട്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിപിന്നമായി ഒരു തവണ മാത്രമാണ് സ്ട്രാറ്റജിക് ടൈം ഔട്ട് സംവിധാനം ഉണ്ടാവുക.

7 മുതൽ 13 വരെ ഓവറുകൾക്കിടയിൽ ബാറ്റിംഗ് ടീമിന് 90 സെക്കൻഡ്സ് സ്ട്രാറ്റജിക് ടൈം ഔട്ട് സംവിധാനം ഉപയോഗിക്കാം. കൂടാതെ ഐ.സി.സി അടുത്തിടെ മാറ്റിയ സൂപ്പർ ഓവർ നിയമവും ബിഗ് ബാഷിൽ അടുത്ത കൊല്ലം മുതൽ നിലവിൽ വരും. ഇത് പ്രകാരം നോക് ഔട്ട് മത്സരങ്ങളിൽ ഫലം കാണുന്നത് വരെ സൂപ്പർ ഓവർ തുടരും. അതെ സമയം ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഒരു തവണ മാത്രം ആവും സൂപ്പർ ഓവർ ഉണ്ടാവുക. അതിൽ മത്സരം സമനിലയിലായാൽ ഇരു ടീമുകൾക്കും പോയിന്റ് വീതിച്ചു നൽകും. ഡിസംബർ 17നാണ് 2019-20 സീസണിലെ ബിഗ് ബാഷ് ലീഗിന്റെ ആരംഭം.

Advertisement