റയൽ മാഡ്രിഡിന്റെ വലയിൽ നാലു ഗോളുകളുമായി അർജന്റീന താരം കാസ്റ്റലാനോസ്!!

Newsroom

റയൽ മാഡ്രിഡിന് ലാലിഗയിൽ ഞെട്ടിക്കുന്ന പരാജയം. ഇന്ന് ജിറോണയെ നേരിട്ട റയൽ മാഡ്രിഡ് രണ്ടിനെതിരെ നാലു ഗോളിന്റെ തോൽവി ആണ് എവേ ഗ്രൗണ്ടിൽ നേരിട്ടത്. അർജന്റീനൻ താര‌മ് കാസ്റ്റലാനോസ് ആണ് ജിറോണയുടെ നാലു ഗോളും നേടിയത്. ഈ പരാജയത്തോടെ റയലിന്റെ ലാലിഗ പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.

റയൽ 23 04 26 01 04 59 113

ഇന്ന് 12ആം മിനുട്ടിലാണ് റയലിന്റെ വലയിൽ കാസ്റ്റയോനസ് ആദ്യ ഗോളടിച്ചത്. 24ആം മിനുട്ടിൽ താരം ലീഡ് ഇരട്ടിയാക്കി. വിനീഷ്യസ് ഒരു ഗോൾ മടക്കി. ആദ്യ പകുതി 2-1ന് അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കാസ്റ്റലാനോസ് ഹാട്രിക്ക് തികച്ചു. 62ആം മിനുട്ടിൽ വിജയം ഉറപ്പിച്ച നാലാം ഗോളും വന്നു. ലൂകാസ് വാസ്കസ് അവസാനം ഒരു ഗോൾ റയലിനായി നേടിയെങ്കിലും ഏറെ വൈകിപ്പോയിരുന്നു.

ഈ പരാജയത്തോടെ റയൽ 31 മത്സരങ്ങളിൽ 65 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു. ഒരു മത്സരം കുറവ് കളിച്ച ബാഴ്സലോണക്ക് 76 പോയിന്റ് ഉണ്ട്. ഇനി അവസാന എട്ടു മത്സരങ്ങളിൽ 11 പോയിന്റ് നേടിയാൽ ബാഴ്സലോണക്ക് കിരീടം ഉറപ്പിക്കാം