കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസ്സൽ ഇനി ബെംഗളൂരു എഫ് സിയുടെ താരം

Newsroom

Picsart 23 04 04 23 42 18 920
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ആയിരുന്ന ജെസ്സൽ ഇനി ബെംഗളൂരു എഫ് സിയുടെ താരം. ജെസ്സ്ലിനെ ബെംഗളൂരു എഫ് സി സ്വന്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു‌. ജെസ്സൽ ബെംഗളൂരു എഫ് സിയിൽ രണ്ടു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. ജെസ്സൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് സ്ക്വാഡിൽ നിന്ന് പരിക്ക് മാറം പിന്മാറിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് മുന്നിൽ ഓഫർ വെച്ചിരുന്നു എങ്കിലും കരാർ ഒരു വർഷത്തേക്ക് മാത്രമായിരുന്നു. ഇതാണ് താരം ബ്ലാസ്റ്റേഴ്സ് ഓഫർ നിരസിച്ച് ബെംഗളൂരുവിലേക്ക് പോകാൻ കാരണം.

ജെസ്സൽ 23 04 17 02 12 19 916

ഈ സീസൺ കഴിഞ്ഞാൽ ജെസ്സൽ ബ്ലാസ്റ്റേഴ്സ് വിടും എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ലെഫ്റ്റ് ബാക്കായ ജെസ്സൽ ഈ സീസണിൽ 19 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുണ്ട്. അവസാന രണ്ടു സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആം ബാൻഡ് താരം ആയിരുന്നു അണിഞ്ഞിരുന്നത്. നാലു വർഷം മുമ്പ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ജെസ്സൽ ആകെ 63 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ കളിച്ചിരുന്നു.