ലെഗനെസിനോട് ഇന്ത്യൻ U17 ടീമിന് പരാജയം

Newsroom

Picsart 23 04 25 23 48 17 868
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് സെഗോവിയയിലെ ഒട്ടെറോ ഡി ഹെറെറോസിൽ നടന്ന സ്‌പെയിൻ പര്യടനത്തിലെ തങ്ങളുടെ രണ്ടാം പരിശീലന മത്സരത്തിൽ അണ്ടർ 18 ലെഗാനസിനെതിരെ ഇന്ത്യ അണ്ടർ 17 ടീം പരാജയപ്പെട്ടു. 2-0 എന്നായിരുന്നു സ്കോർ. ഈ വർഷം ജൂൺ-ജൂലൈ മാസങ്ങളിൽ തായ്‌ലൻഡിൽ നടക്കുന്ന എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പിന് മുന്നോടിയായി തയ്യാറെടുപ്പ് ആയാണ് ഇന്ത്യ സ്പെയിനിൽ പര്യടനം നടത്തുന്നത്.

Picsart 23 04 25 23 48 32 109

നേരത്തെ അത്‌ലറ്റിക്കോ ഡി മാഡ്രിഡ് അണ്ടർ 17 ടീമിനെതിരെ ഒരു പരിശീലന മത്സരം കളിക്കുകയും ആ മത്സരത്തിൽ ഇന്ത്യ 4-1 ന് വിജയിക്കുകയും ചെയ്തു. 35ആം മിനുട്ടിൽ പ്രിസോയുൻ 68-ാം മിനിറ്റിൽ ഗോൺസാലോയും ആണ് ലെഗാനെസിന്റെ ഗോളുകൾ നേടിയത്. ഇനി മൂന്ന് മത്സരങ്ങൾ കൂടെ ഇന്ത്യ സ്പെയിനിൽ കളിക്കും. അത്ലറ്റിക്കോ മാഡ്രിഡ്, റയൽ മാഡ്രിഡ്, ഗെറ്റഫെ എന്നിവരാണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ.