എൽ ക്ലാസികോയ്ക്ക് ക്യാമ്പ്നു നിറയും

ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ്നു സ്റ്റേഡിയം എൽ ക്ലാസികോ മാത്സരത്തിൽ നിറയും. കാറ്റലോണിയൻ ഗവണ്മെൻറ് എല്ലാ സ്റ്റേഡിയത്തിലും ഇനി പരിമിതികൾ ഉണ്ടാകില്ല എന്നും പൂർണ്ണമായും കാണികളെ അനുവദിക്കും എന്നും അറിയിച്ചു. ഇത് ബാഴ്സലോണക്ക് വലിയ ഊർജ്ജമാകും. ഇനി മൂന്ന് വലിയ ഹോം മത്സരങ്ങൾ ആണ് ബാഴ്സലോണക്ക് മുന്നിൽ ഉള്ളത്. ലാലിഗയിൽ വലൻസിയ, ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കീവ്, അതിനു ശേഷം എൽ ക്ലാസികോ എന്നിവയാണ് ക്യാമ്പ്നുവിലെ അടുത്ത മൂന്ന് മത്സരങ്ങൾ. ഒക്ടോബർ 24ന് ആണ് എൽ ക്ലാസികോ മത്സരം. ലാലിഗ കിരീട പോരാട്ടത്തിൽ നിർണായകമാകുന്ന പോരാട്ടമാകും ഇത്.