കുലുസവേസ്കിയെ വിൽക്കാനുള്ള ആലോചനയിൽ യുവന്റസ്

സ്വീഡിഷ് താരം കുലുസവേസ്കിയെ വിൽക്കാനുള്ള ശ്രമം യുവന്റസ് നടത്തുക ആണെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ യുവന്റസിനായി ഗംഭീര പ്രകടനം നടത്തിയ താരത്തിന് എന്നാൽ പുതിയ സീസണിൽ ഇതുവരെ കാര്യമായി തിളങ്ങാൻ ആയില്ല. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ കപ്പ് നേടുന്നതിൽ കുലുസെവ്സ്കി വലിയ പങ്കുവഹിച്ചിരുന്നു. മാസിമിലിയാനോ അല്ലെഗ്രിയുടെ വരവും താരത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്.

അലെഗ്രിയുടെ ഫോർമേഷനിൽ കുലുസവെസ്കിക്ക് അധികം അവസരവും ലഭിക്കുന്നില്ല. താരത്തെ ട്രാൻസ്ഫർ മാർക്കറ്റിൽ ഇട്ട് ജനുവരിയിൽ താരത്തെ വിൽക്കാൻ ആണ് യുവന്റസ് ശ്രമിക്കുന്നത്. കഴിഞ്ഞ സമ്മറിൽ താരത്തെ തേടി ഇംഗ്ലീഷ് ക്ലബുകൾ അടക്കം രംഗത്ത് ഉണ്ടായിരുന്നു. അന്ന് താരത്തെ വിൽക്കാൻ യുവന്റസ് തയ്യാറായിരുന്നില്ല.