ഹംഗറിക്ക് എതിരെ സമനില വഴങ്ങി ഇംഗ്ലണ്ട്

ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ ഇംഗ്ലണ്ട് ഇനിയും സമയമെടുക്കും. ഇന്നലെ വെംബ്ലിയിൽ നടന്ന ഇംഗ്ലീഷ് നിര എളുപ്പം വിജയിക്കുമെന്ന് കരുതിയ മത്സരത്തിൽ ടീം സമനില വഴങ്ങി. ഹംഗറി ആണ് ഇംഗ്ലണ്ടിനെ സമനിലയിൽ പിടിച്ചത്. 1-1 എന്നായിരുന്നു സ്കോർ. 24ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ഹംഗറി ആണ് ലീഡ് എടുത്തത്. ലൂക് ഷോയുടെ ഒരു ഹൈ ബൂട്ടിനായിരുന്നു റഫറി പെനാൾട്ടി വിധിച്ചത്. പെനാൾട്ടി സലായി പിക്ക്ഫോർഡിനെ മറികടന്ന വലയിൽ എത്തിച്ചു. 37ആം മിനുട്ടിൽ സെന്റർ ബാക്കായ ജോൺ സ്റ്റോൺസ് ഇംഗ്ലണ്ടിന് സമനില നൽകി. രണ്ടാം പകുതിയിൽ വിജയ ഗോളിനായി ഇംഗ്ലണ്ട് ഏറെ ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല.

ഈ സമനിലയോടെ 8 മത്സരങ്ങളിൽ 20 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ് ഇംഗ്ലണ്ട്. ഇനി ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ ആണ് ബാക്കിയുള്ളത്.