ബ്രസീലിന്റെ ഒരു വണ്ടർ കിഡ് കൂടെ റയൽ മാഡ്രിഡിലേക്ക്

വിനീഷ്യസ് ജൂനിയറിനെയും റോഡ്രിഗോയെയും സ്വന്തമാക്കിയ റയൽ മാഡ്രിഡ് ഒരു ബ്രസീലിയൻ ടീനേജറെ കൂടെ സ്വന്തമാക്കുകയാണ്. ഫ്ലമെംഗോയുടെ യുവതാരം റൈനിയർ ആണ് റയൽ മാഡ്രിഡുമായി കരാറിൽ എത്തിയിരിക്കുന്നത്. 17കാരനായ താരത്തിനായി 35 മില്യണോളമാണ് റയൽ മാഡ്രിഡ് വാഗ്ദാനം ചെയ്തത്. ബ്രസീലിലെ ഫുട്ബോൾ സീസൺ കഴിഞ്ഞതിനാൽ ഈ മാസം തന്നെ റൈനിയർ സ്പെയിനിൽ എത്തും.

റൈനിയറിനെ ഈ സീസണിൽ റയലിന്റെ യുവടീമിനു വേണ്ടി കളിപ്പിക്കുകയാകും സിദനറ്റെ ഉദ്ദേശം. ഈ കഴിഞ്ഞ സീസണിൽ ആയിരുന്നു റൈനിയർ ഫ്ലമെംഗോയുടെ സീനിയർ ടീമിന്റെ ഭാഗമായത്. വെറും 12 മത്സരങ്ങൾ മാത്രം കളിച്ച താരം ആറു ഗോളുകൾ ഫ്ലമെംഗോയ്ക്കായി നേടി. ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകളുടെ ഓഫറുകൾ നിരസിച്ചാണ് താരം റയലിലേക്ക് എത്തുന്നത്.

Previous articleഅത്ലറ്റികോക്ക് ജയം, ല ലീഗെയിൽ മൂന്നാം സ്‌ഥാനത്ത്‌
Next articleഎല്ലാവരുടെയും കരിയർ തുടങ്ങുന്ന സമയത്ത് തന്റെ കരിയർ അവസാനിച്ചെന്ന് ഇർഫാൻ പത്താൻ