ബോർദലസ് ഇനി വലൻസിയയുടെ പരിശീലകൻ

Images
- Advertisement -

സ്പാനിഷ് ക്ലബായ വലൻസിയ അവരുടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. സ്പാനിഷ് പരിശീലകനായ ഹോസെ ബൊർദലസ് ആണ് ക്ലബുമായി കരാർ ഒപ്പുവെച്ചത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. 2023വരെയുള്ള കരാർ ആണ് ബോർദലസ് വലൻസിയയിൽ ഒപ്പുവെച്ചത്. അടുത്തിടെ ആയിരുന്നു വലൻസിയ അവരുടെ മുൻ പരിശീലകനായ ഗ്രാസിയയെ പുറത്താക്കിയത്.

നിരവധി സ്പാനിഷ് ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള ആളാണ് ബൊർദലസ്. അവസാനമായി ഗെറ്റഫെയെ പരിശീലിപ്പിച്ച് അവരെ യൂറോപ്പ ലീഗ് പ്രീക്വാർട്ടറിൽ എത്തിക്കാൻ താരത്തിനായിരുന്നു. അദ്ദേഹം മുമ്പ് അലാവസ്, എൽചെ എന്നീ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

Advertisement