ഇംഗ്ലീഷ് യുവതാരം ഒമർ റിച്ചാർഡ്സ് ഈ ബയേണിന്റെ താരം

20210527 155503
- Advertisement -

ഇംഗ്ലീഷ് യുവ ഡിഫൻഡർ ഒമർ റിച്ചാർഡ്സ് ബയേൺ മ്യൂണിക്കിൽ കരാർ ഒപ്പുവെച്ചു. റീഡിന്റെ താരമായിരുന്ന ഒമർ ഈ സീസൺ അവസാനത്തോടെ ഫ്രീ ഏജന്റായിരുന്നു. 23കാരനായ താരം 2025വരെയുള്ള കരാറാണ് ബയേണുമായി കരാർ ഒപ്പുവെച്ചത്. റീഡിങ് താരത്തിന് പുതിയ കരാർ വാഗ്ദ്ദാനം ചെയ്തിരുന്നു എങ്കിലും താരം കരാർ ഒപ്പുവെക്കാൻ തയ്യാറായില്ല.

2014 മുതൽ റീഡിംഗ് അക്കാദമിക്ക് ഒപ്പം റിച്ചാർഡ്സ് ഉണ്ട്. 2017-18ൽ ആയിരുന്നു റീഡിങിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. അതിനു ശേഷം നൂറിൽ അധികം മത്സരങ്ങൾ താരം റീഡിങിനായി കളിച്ചു. ലെഫ്റ്റ് ബാക്കായ താരം ഇംഗ്ലീഷ് ക്ലബിനായി മൂന്നു ഗോളുകളും നേടിയിട്ടുണ്ട്.

Advertisement