വിജയമില്ലാത്ത രണ്ടു മത്സരങ്ങൾക്ക് ശേഷം റയൽ മാഡ്രിഡ് വിജയവഴിയിലേക്ക് തിരികെ വന്നു. ഇന്ന് റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിൽ കളിയുടെ അവസാന നിമിഷങ്ങളിലാണ് റയൽ മാഡ്രിഡ് ജയിച്ചത്. കളിയിൽ വെറും 27 ശതമാനം പൊസഷൻ മാത്രമെ റയൽ മാഡ്രിഡിന് ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും വിജയിച്ച് കയറാൻ റയലിനായി.
കളിയുടെ തുടക്കത്തിൽ ഒരു ഇടം കാലൻ മോഡ്രിച് സ്ട്രൈക്കിലൂടെ റയൽ മാഡ്രിഡ് മുന്നിൽ എത്തിയതായിരുന്നു. എന്നാൽ കളിയുടെ 68ആം മിനുട്ടിൽ സമനില ഗോൾ കണ്ടെത്താൻ ബെറ്റിസിനായി. കനാലസ് ആയിരുന്നു ബെറ്റിസിനായി ഗോൾ നേടിയത്. വീണ്ടും റയൽ ജയിക്കാതെ കളി അവസാനിപ്പിക്കേണ്ടി വരും എന്ന അവസ്ഥയിൽ നിക്കുമ്പോൾ ഒരു ഫ്രീകിക്ക് റയലിന്റെ രക്ഷയ്ക്ക് എത്തുകയായിരുന്നു. കബായോസ് ആണ് 88ആം മിനുട്ടിൽ റയലിന്റെ വിജയ ഗോൾ ഒരു ഡയറക്ട് ഫ്രീകിക്കിലൂടെ നേടിയത്.
ഈ ജയത്തോടെ 19 മത്സരങ്ങളിൽ നിന്ന് റയലൊന്ന് 33 പോയന്റായി. നാലാം സ്ഥാനത്താണ് റയൽ ഇപ്പോഴും ഉള്ളത് എങ്കിലും മൂന്നാം സ്ഥാനത്തുള്ള സെവിയ്യക്കൊപ്പം പോയന്റിൽ റയലും എത്തി.